പൊതുമേഖല എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ പുതിയതായി ഒഴിവു വന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓഫിസർ, ആർ.ആൻഡ്.ഡി പ്രൊഫഷണൽ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഓഫീസർ തസ്തികകളിലേക്ക് 276 ഒഴിവുകളും ആർ.ആൻഡ്.ഡി പ്രൊഫഷണൽ തസ്തികകളിലേക്ക് 37 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
1. ഓഫീസർ ഒഴിവുകൾ
എഞ്ചിനീയർ:-
ഈ തസ്തികയിലേക്കുള്ള ഒഴിവുള്ള വിഭാഗങ്ങളും ഒഴിവുകളുടെ എണ്ണവും താഴെ ചേർക്കുന്നു.
- മെക്കാനിക്കൽ എഞ്ചിനീയർ - 170 ഒഴിവുകൾ
- ഇലക്ട്രിക്കൽ എഞ്ചിനീയർ 16 ഒഴിവുകൾ
- ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ - 36 ഒഴിവുകൾ
- സിവിൽ എഞ്ചിനീയർ - 18 ഒഴിവുകൾ
- കെമിക്കൽ എഞ്ചിനീയർ - 18 ഒഴിവുകൾ
സീനിയർ ഓഫീസർ - സിറ്റി ഗ്യാസ് ഡിസ്‌ട്രിബ്യുഷ്യൻ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് :-
ഈ തസ്തികയിലേക്ക് 10 ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇൻസ്‌ട്രുമെന്റെഷൻ എഞ്ചിനീയറിംഗ് / സിവിൽ എഞ്ചിനീയറിംഗ് എന്നിവയിൽ 4 വർഷത്തെ ഫുൾ ടൈം റെഗുലർ എഞ്ചിനീയറിംഗ് കോഴ്സ് ഉള്ള ഉദ്യോഗാര്ഥികൾക്ക് അപേക്ഷിക്കാം. 3 വ്രതത്തെ ഒരാവർത്തി പരിചയം നിർബന്ധമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60000 രൂപ മുതൽ 180000 രൂപ വരെ ശമ്പളം ലഭിക്കും. 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
സീനിയർ ഓഫീസർ - സെയിൽസ് (റീട്ടെയിൽ ലൂബ്സ് 1 ഡയറക്ട് സെയിൽസ്/ എൽ.പി.ജി)
ഈ തസ്തികയിൽ 30 ഒഴിവുകളാണുള്ളത്. മാർക്കറ്റിങ് സെയിൽസ് സ്പെഷ്യലൈസേഷനോടെ ഫുൾടൈം എം.ബി.എ/ പി.ജി.ഡി.എം, മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയറിംഗ് / കെമിക്കൽ എഞ്ചിനീയറിംഗ് / സിവിൽ എഞ്ചിനീയറിംഗ് ഇവയിൽ ഏതിലെങ്കിലും 4 വർഷത്തെ ഫുൾ ടൈം റെഗുലർ എഞ്ചിനീയറിംഗ് കോഴ്സും 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
ക്വാളിറ്റി കൺട്രോളർ ഓഫീസർ
ഈ തസ്തികയിൽ 9 ഒഴിവുകളാണുള്ളത്. കെമിസ്ട്രിയിൽ ( അനലിറ്റിക്കൽ/ ഫിസിക്കൽ/ ഓർഗാനിക്/ ഇൻഓർഗാനിക്) 2 വർഷത്തെ ഫുൾ ടൈം റെഗുലർ എം.എസ്.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50000 രൂപ മുതൽ 160000 രൂപ വരെ ശമ്പളമായി ലഭിക്കും. ഉദ്യോഗാർഥികളുടെ പ്രായം 30 കഴിയരുത്.
ചാർട്ടേഡ് അക്കൗണ്ടന്റ്
ഈ തസ്തികയിലേക് 9 ഒഴിവുകളാണുള്ളത്. സി.എയും ആർട്ടിക്കിൾഷിപ്പും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50000 രൂപ മുതൽ 160000 രൂപ വരെ ശമ്പളം ലഭിക്കും. ഉദ്യോഗാർഥികളുടെ പ്രായം 27 വയസ്സ് കവിയരുത്.
ഇൻഫോർമേഷൻ സിസ്റ്റം ഓഫീസേഴ്‌സ്
ഈ തസ്തികയിലേക്ക് കരാർ നിയമനമാണ് നടത്തുന്നത്. 10 ഒഴിവുകളാണുള്ളത്. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി എഞ്ചിനീയറിംഗ് ഉൾപ്പെടെ 4 വർഷത്തെ ഫുൾ ടൈം റെഗുലർ ബി.ടെക്/ ഡാറ്റ സയൻസിൽ പി.ജി/ എം.സി.എ എന്നി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7.80 ലക്ഷം ശമ്പളമായി ലഭിക്കും. പ്രായം 29 കവിയാൻ പാടില്ല.
ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ
ഈ തസ്തികയിൽ 8 ഒഴിവുകളാണുള്ളത്. ഫയർ എഞ്ചിനീയറിങിലോ ഫയർ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങിലോ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങിലോ ഫുൾ ടൈം റെഗുലർ ബി.എ/ ബി.ടെക് ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഫുൾ ടൈം ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50000 രൂപ മുതൽ 160000 വരെ ശമ്പളം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് 27 വയസ്സിൽ കൂടുതൽ പ്രായമുണ്ടാകാൻ പാടില്ല.
മറ്റ് തസ്തികകളും ഒഴിവുകളുടെ എണ്ണവും
- സീനിയർ ഓഫീസർ (എൽ.എൻ.ജി. ബിസിനസ്)- 2
- സീനിയർ ഓഫീസർ/ അസിസ്റ്റന്റ് മാനേജർ (ബയോഫ്യുവൽ പ്ലാന്റ് ഓപ്പറേഷൻ ) - 1
- സീനിയർ ഓഫീസർ/ അസിസ്റ്റന്റ് മാനേജർ (C.B.G പ്ലാന്റ് ഓപ്പറേഷൻ ) - 1
- സീനിയർ ഓഫീസർ/ അസിസ്റ്റന്റ് മാനേജർ (നോൺ ഫ്യുവൽ ബിസിനസ്) - 4
- സീനിയർ ഓഫീസർ/ അസിസ്റ്റന്റ് മാനേജർ (EV ചാർജിങ് സ്റ്റേഷൻ ബിസിനസ്) - 2
- ലോ ഓഫീസർ - 4
- മെഡിക്കൽ ഓഫീസർ - 4
- ജനറൽ മാനേജർ (കമ്പനി സെക്രട്ടറി) - 1
- വെൽഫെയർ ഓഫീസർ - 1
എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധിയിൽ SC/ ST വിഭാഗക്കാർക്ക് 5 വർഷവും OBC വിഭാഗക്കാർക്ക് 3 വർഷവും ഇളവുകൾ ലഭിക്കും. ഭിന്ന ശേഷിക്കാരായ ഉദ്യോഗാര്ഥികള്ക്കും വിമുക്‌ത ഭടന്മാർക്കും നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതായിരിക്കും.
തിരഞ്ഞെടുപ്പ് രീതി
തസ്തികക്കനുസരിച്ചു കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും, ഗ്രൂപ്പ് ടാസ്ക്, അഭിമുഖം എന്നിവ നടത്തിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. നിയമനം രാജ്യത്തെ ഏത് ഡിവിഷനിലുമാകാം.
അപേക്ഷ ഫീ
ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 1180 രൂപ ഫീ അടക്കണം. SC/ ST, ഭിന്ന ശേഷി വിഭാഗക്കാർക്ക് ഫീ ബാധകമല്ല. അപേക്ഷകർ ഓൺലൈനായാണ് ഫീ അടക്കേണ്ടത്.
2. ആർ.ആൻഡ്.ഡി പ്രൊഫഷണൽസ്
തസ്തികകകളും ഒഴിവുകളും
- ഡെപ്യൂട്ടി മാനേജർ - 1
- ചീഫ് മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ- 3
- സീനിയർ മാനേജർ- 6
- അസ്സിസ്റ്റന്റ് മാനേജർ - 14
- സീനിയർ ഓഫീസർ- 9
- സീനിയർ ഓഫീസർ/ അസിസ്റ്റന്റ് മാനേജർ - 4
യോഗ്യത
എം.ഇ/ എം.ടെക്/ പി.എച്.ഡി ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുള്ള ഉദ്യോഗാര്ഥികളെയാണ് പരിഗണിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ ബംഗളുരുവിലെ ആർ ആൻഡ് ഡി സെന്ററിലായിരിക്കും ലഭിക്കുക. പിന്നീട് രാജ്യത്ത് എവിടെയുമുള്ള കേന്ദ്രത്തിലേക്കും മാറ്റം അനുവദിക്കും.
അപേക്ഷ ഫീ
ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 1180 രൂപ ഫീ അടക്കണം. SC/ ST, ഭിന്ന ശേഷി വിഭാഗക്കാർക്ക് ഫീ ബാധകമല്ല. അപേക്ഷകർ ഓൺലൈനായാണ് ഫീ അടക്കേണ്ടത്.
ഈ തസ്തികകളിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാവുന്നതാണ്. വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.