ഡിഗ്രി യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നേടാൻ ഒരു സുവർണ്ണാവസരം. കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് മീഡിയ ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് (BECIL) ൽ മോണിറ്റർ തസ്തികയിലാണ് ജോലി അവസരമുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 6 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.
ആകെ 25 ഒഴിവുകളാണ് ഈ തസ്തികയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർ ന്യൂഡൽഹിയിലാണ് ജോലി ചെയ്യേണ്ടത്. മലയാളം അറിയുന്നവർക്കായി 2 ഒഴിവുകളുണ്ട്. മറ്റു ഭാഷകളിലെ ഒഴിവുകൾ ഒഡിയ - 3, അസാമീസ് - 3, കന്നഡ - 3, തെലുഗ് - 2, തമിഴ് - 3, പഞ്ചാബി - 2, ബംഗാളി - 2, മറാത്തി - 3, ഗുജറാത്തി - 2 എന്നിങ്ങനെയാണ്.
യോഗ്യത:
ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സർവകലാശാലക്ക് കീഴിൽ ബിരുദം ഉണ്ടായിരിക്കണം, കൂടെ കമ്പ്യൂട്ടർ പരിജ്ഞാനവാറും ഉണ്ടായിരിക്കണം. ഏതെങ്കിലും ഒരു മാധ്യമ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. ജേണലിസത്തിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.
ശമ്പളം:
ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 34362 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷാ ഫീസ്:
ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ ജനറൽ, ഒബിസി വിഭാഗക്കാർ 885 രൂപ അപേക്ഷ ഫീ അടക്കണം. എസ്.സി , എസ്.ടി, വിമുക്ത ഭടന്മാർ, പി.ഡബ്ള്യു.ഡി തുടങ്ങിയവർക്ക് 531 രൂപയുമാണ് ഫീ.
അപേക്ഷിക്കേണ്ട വിധം:
ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റായ https://www.becil.com/ സന്ദർശിച്ചു ഹോം പേജിൽ റിക്രൂട്മെന്റ്റ് ലിങ്ക് സന്ദർശിച്ച ശേഷം അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.