കേരള സർക്കാരിന്റെ കീഴിൽ സ്ഥിര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം. കേരള ജല അതോറിറ്റി വകുപ്പിന് കീഴിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. കേരള പി.എസ്.സി വഴിയാണ് നിയമനം നടത്തുന്നത്. ഈ തസ്തികയിലേക്ക് മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മികച്ച ശമ്പളത്തിൽ കേരള സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. കേരളത്തിലുടനീളം വിവിധ ജില്ലകളിൽ അവസരമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 30.12.2023 മുതൽ 31.01.2024 വരെ അപേക്ഷ സമർപ്പിക്കാം.
Department : Kerala Water Authority
Name of Job Post : Lower Division Typist
Category Number : 684 / 2023
Gazette Date : 30.12.2023
Last Date : 31.01.2024
Salary : ₹ 27200 - 73600/-
പ്രായപരിധി :
ഈ ഒഴിവിലേക്ക് 18 മുതൽ 36 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 02.01.1987 നും 01.01.2005 നിമിടയിൽ ജനിച്ചവരായിരിക്കണം. SC, ST, P.W.D, മുൻ സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയ സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതായിരിക്കും.
വിദ്യാഭ്യാസ യോഗ്യത:
1. ഏതെങ്കിലും വിഷയത്തിൽ ബിരുദം.
2. ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്) (കെ.ജി.റ്റി.ഇ.) ലോവർ അല്ലെങ്കിൽ തത്തുല്യം.
3. ടൈപ്പ്റൈറ്റിംഗ് (മലയാളം) (കെ.ജി.റ്റി.ഇ) ലോവർ അല്ലെങ്കിൽ തത്തുല്യം.
4. ഒരു സർക്കാർ / അർദ്ധ സർക്കാർ / അംഗീകൃത സ്ഥാപനത്തിൽ നിന്നും 6 മാസത്തിൽ കുറയാതെയുള്ള പഠനത്തിനുശേഷം ലഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA).
ശമ്പളം:
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27200 രൂപ മുതൽ 73600 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട രീതി:
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.thulasi.psc.kerala.gov.in/thulasi വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഒറ്റ തവണ രെജിസ്ട്രെഷൻ (One Time Registration) ചെയ്യൽ നിർബന്ധമാണ്. അപേക്ഷിക്കുന്നതിനു മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന Notification Link സന്ദർശിച്ചു നോട്ടിഫിക്കേഷൻ പൂർണമായും വായിച്ചു മനസിലാക്കുക.