ഈ രണ്ട് ജില്ലകളിലുംമായി 1,39,694 ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതാനുള്ളത്. ഇതിനായി 640 പരീക്ഷാ ക്രേന്ദങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷ എഴുതാൻ ഉറപ്പ് നൽകിയ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമായിരിക്കും. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത ശേഷം അതിന്റെ പകർപും അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ അസലുമായി പരീക്ഷാ ക്രേന്ദത്തിൽ എത്തണം.
നിലവിൽ ക്ലാർക്ക് പരീക്ഷയുടെ 4 ഘട്ടങ്ങൾ പൂർത്തിയായിട്ടുണ്ട്. എറണാകുളം, വയനാട് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് ആറാം ഘട്ട പരീക്ഷ ഒക്ടോബർ അഞ്ചിനാണ് നടക്കുക. മലപ്പുറം, ഇടുക്കി ജില്ലകൾക്കുള്ള അവസാന ഘട്ട പരീക്ഷ ഒക്ടോബർ 19 നാണ് നിശ്ചയിച്ചിട്ടുള്ളത്