കൊച്ചി മെട്രോയിൽ വീണ്ടും ജോലി നേടാൻ അവസരം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കീഴിൽ (KMRL) പുതിയതായി ഒഴിവ് വന്ന അസിസ്റ്റന്റ് മാനേജർ (പബ്ലിക് റിലേഷന്‍സ്) ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ആകെ ഒരു ഒഴിവിലേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 9 വരെ അപേക്ഷിക്കാം.
പ്രായപരിധി
35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയിൽ സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ മുഴുവൻ സമയ റെഗുലർ ബിരുദവും അംഗീകൃത സ്ഥാപനം / സർവകലാശാലയിൽ നിന്നുള്ള രണ്ട് വർഷത്തെ മുഴുവൻ സമയ റെഗുലർ ബിരുദാനന്തര ബിരുദം / ജേണലിസം / മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം.
- കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് / പബ്ലിക് റിലേഷൻസ് ഫംഗ്ഷനുകളിൽ ഏറ്റവും കുറഞ്ഞത് 5 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
- പത്രങ്ങളും മാധ്യമങ്ങളും കൈകാര്യം ചെയ്യുന്നതിലും വാർത്താ സമ്മേളനം സംഘടിപ്പിക്കുന്നതിലും പഞ്ചായത്ത്, മുനിസിപ്പാലിറ്റി / കോർപറേഷൻ, മറ്റ് പങ്കാളികൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിലും മതിയായ പരിചയം ഉണ്ടായിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 50,000 രൂപ മുതൽ 1,60,000 രൂപ വരെ ലഭിക്കും.
അപേക്ഷ
ഈ ഒഴിവിലേക്ക് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 9 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള Notification Link സന്ദർശിച്ച ശേഷം വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കുക.