ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

മികച്ച ശമ്പളത്തിൽ ഹൈക്കോടതിയിൽ ജോലി, 150 ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം

 
Kerala high court recruitment

കേരള ഹൈക്കോടതിയിൽ പുതിയതായി ഒഴിവ് വന്ന ടെക്നിക്കൽ പേഴ്സൺ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായി ആകെ 159 ഒഴിവുകളാണുള്ളത്.  വിവിധ ഡിഗ്രീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ഒഴിവുകളുടെ എണ്ണം 

  • തിരുവനന്തപുരം - 11
  • കൊല്ലം - 19
  • പത്തനംതിട്ട - 09
  • ആലപ്പുഴ-12
  • കോട്ടയം - 13
  • ഇടുക്കി - 10
  • എറണാകുളം - 20
  • തൃശൂർ - 11
  • പാലക്കാട് - 12
  • മലപ്പുറം - 12
  • കോഴിക്കോട് - 11
  • വയനാട് - 5
  • കണ്ണൂർ -10
  • കാസർഗോഡ് -4

പ്രായപരിധി

ഉദ്യോഗാർത്ഥികൾ 02.01.1983-നോ അല്ലെങ്കിൽ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.

യോഗ്യത

  • കേരള സർക്കാർ അംഗീകൃത സ്ഥാപനം നൽകുന്ന ഏതെങ്കിലും വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തിൽ ബിരുദം
  •  ഹെൽപ്പ് ഡെസ്ക് അല്ലെങ്കിൽ ഐടി കോൾ സെൻ്റർ സേവനങ്ങൾ അല്ലെങ്കിൽ കോടതി ഇ-സേവാ കേന്ദ്രം അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച അക്ഷയ കേന്ദ്രം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച CSC കേന്ദ്രം കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം.
  • അഭികാമ്യം: കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ സ്കീമിൽ ‘പാരാ ലീഗൽ വോളണ്ടിയർ’ ആയി പരിചയം അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും കോടതികളിൽ ഇ-ഫയലിംഗ് സഹായം നൽകുന്നതിൽ പരിചയം.

അപേക്ഷ

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  വിശദ വിവരങ്ങള്‍ അറിയുന്നതിനായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. 

Post a Comment