ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ടൂറിസം വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം, നവംബർ 8 വരെ അപേക്ഷിക്കാം



കേരള ടൂറിസം ഡിപ്പാർട്ട്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലുവ ഗവൺമെന്റ് ഗസ്റ്റ് ഹൗസില്‍ കുക്ക് ഒഴിവിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പരമാവധി 5 വർഷമായിരിക്കും കാലാവധി.  ആകെ ഒരു ഒഴിവാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നവംബർ 8 ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ ചുവടെ. 

പ്രായ പരിധി

18 മുതൽ 36 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായം 2024 ജനുവരി 1 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക.

യോഗ്യത

  • എസ്.എസ്.എൽ.സി പാസ്സ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. 
  • കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുളള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിങ് ടെക്‌നോളജിയിൽ നിന്നോ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
അല്ലെങ്കിൽ
  • കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിങ് ടെക്‌നോളജിയിൽ കുക്കറി / ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസ വേതനടിസ്ഥാനത്തിൽ 675/- രൂപ ശമ്പളമായി ലഭിക്കും.  

അപേക്ഷ

കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം റിക്രൂട്ട്മെന്റ് സെക്ഷനിൽ നൽകിയിട്ടുള്ള അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം The Regional Joint Director, Office Of The Regional Joint Director,  1st floor, Boat Jetty Complex, Ernakulam, Pin -682011 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷകൾ അവസാന തിയതിയായ നവംബർ 8 വരെ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം നൽകണം.


إرسال تعليق