യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ഫുൾ ടൈം / റെഗുലർ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ (എഴുതാനും വായിക്കാനും) അറിഞ്ഞിരിക്കണം.
പ്രായപരിധി
01.10.2024 ന് 20 - 30 വയസ്സ്. പട്ടിക വിഭാഗക്കാർക്ക് അഞ്ചു വർഷത്തേയും ഒബിസിക്കാർക്ക് മൂന്ന് വർഷത്തേയും ഭിന്ന ശേഷിക്കാർക്ക് പത്ത് വർഷത്തേയും ഇളവുകൾ ലഭിക്കും.
ശമ്പളം
തിരഞ്ഞെടുക്കുന്നവർക്ക് 48480 - 85920/- രൂപയുമാണ് ശമ്പളം ലഭിക്കുക.
അപേക്ഷാ ഫീസ്
850/- രൂപ. പട്ടിക വിഭാഗം / ഭിന്നശേഷിക്കാർക്ക് 175 രൂപ. ഫീസ് ഓൺലൈനായി അടക്കണം.
തിരഞ്ഞെടുപ്പ്
ഓൺലൈൻ പരീക്ഷ, അഭിമുഖം തുടങ്ങിയവ നടത്തിയാകും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്ന് വർഷത്തേക്ക് 2 ലക്ഷം രൂപ സർവീസ് ബോണ്ട് സമർപ്പിക്കണം. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെയുള്ള Notification Link സന്ദർശിക്കുക.