സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്കായി അപേക്ഷ ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ, ഫയർ വിഭാഗങ്ങളിലേക്കായി 169 ഒഴിവുകളാണുള്ളത്. ഇന്ത്യയിൽ എവിടെയും നിയമനം ഉണ്ടായിരിക്കുന്നതാണ്. ഓൺലൈനായി ജനുവരിയിൽ നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരത്ത് കേന്ദ്രമുണ്ടായിരിക്കും. സിവിൽ-43, ഇലക്ട്രിക്കൽ- 25, ഫയർ- 101 ആണ് ഒഴിവുകളുള്ളത്.
പ്രായം
21 വയസ്സാണ് കുറഞ്ഞ പ്രായമായി കണക്കാക്കിയിട്ടുള്ളത്. ഉയർന്ന പ്രായപരിധി ആയി ഫയർ വിഭാഗത്തിന് 40 വയസ്സും മറ്റു വിഭാഗങ്ങളിൽ 30 വയസ്സുമാണ് കണക്കാക്കിയത്.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക്, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഫയർ വിഭാഗത്തിലേക്ക് ഫയർ സേഫ്റ്റിയിൽ നാലു വർഷ ബിരുദം/ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എഞ്ചിനീയേഴ്സിൽ നിന്നുള്ള ബിരുദം/ ഡിവിഷണൽ ഓഫീസേഴ്സ് കോഴ്സും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെയും പരിഗണിക്കുന്നതാണ്.
തിരഞ്ഞെടുപ്പ്
സിവിൽ, ഇലക്ട്രിക്ൽ വിഭാഗങ്ങളിലേക്ക് ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെ യും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഫയർ വിഭാഗത്തിലേക്ക് അപേക്ഷകരുടെ യോഗ്യത കണക്കാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കി നേരിട്ട് ഇന്റർവ്യൂ നടത്തും. 100 മാർക്കിന്റ ഓൺലൈൻ പരീക്ഷയ്ക്ക് 135 മിനിറ്റ് അനുവദിക്കുന്നതാണ്. ഫയർ വിഭാഗത്തിന്റെ
അഭിമുഖത്തിന് 100 മാർക്ക് മറ്റു വിഭാഗങ്ങളിൽ 25 മാർക്ക് ആണുള്ളത്.
അപേക്ഷ
750 രൂപ ഫീസോടുകൂടി ഓൺലൈനായി അടച്ച് അപേക്ഷിക്കേണ്ടതാണ്( എസ്.സി, എസ്.ടി വിഭാഗക്കാർക്ക്, ഭിന്നശേഷിക്കാർക്ക് ഇത് ബാധകമല്ല) . ഓൺലൈനായി അപേക്ഷിക്കുകയും അപേക്ഷക്കൊപ്പം ഫോട്ടോ, ഒപ്പ്, റസ്യും , യോഗ്യത സർട്ടിഫിക്കറ്റുകൾ, ഐ.ഡി പ്രൂഫ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്കും ആപേക്ഷിക്കുന്നതിനും ഉള്ള വെബ്സൈറ്റ്: https://bank.Sbi അവസാന തീയ്യതിയായ ഡിസംബർ 12നു മുമ്പെ ആയി അപേക്ഷിക്കാം.