കോഴിക്കോട് ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലായി തൊഴിലവസരം. ജില്ലാതല ക്വാളിറ്റി മോണിറ്റര്‍ ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. അഭിമുഖത്തിലൂടെയാണ് ജോലിക്കാരെ നിയമിക്കുന്നത്. തദ്ദേശസ്വയംഭരണം, ജലസേചനം, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകൾ/ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും സിവിൽ/അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിങ് വിഭാഗത്തിൽ അസി. എഞ്ചിനീയർതസ്തികയിൽനിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർ മാസത്തിൽ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസം വരെയും ജില്ലാ പ്രോഗ്രാം കോ ഓഡിനേറ്റർ എന്നിവരുടെ നിർദ്ദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തപ്പെടുന്ന പ്രവർത്തനങ്ങളുടെ ഫീൽഡ് തല പരിശോധന നടത്തി റിപ്പോർട്ട് ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർക്ക് സമർപ്പിക്കണം.
പ്രായപരിധി
65 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ശമ്പളം
ഒരു സൈറ്റ് വിസിറ്റിങ് , യാത്രാ ചിലവ് ഉൾപ്പെടെ 1455 രൂപ പ്രതിദിനം ലഭിക്കുന്നതാണ്. പരമാവധി മാസം 21,325 രൂപയാണ് ലഭിക്കുക.
താത്പര്യമുള്ളവർ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജി സെൽ, സി. ബ്ലോക്ക് , നാലാം നില, സിവിൽ സ്റ്റേഷൻ, -673020 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ എത്തിക്കണം. നവംബർ 25 നകം അപേക്ഷിക്കേണ്ടതാണ്.