മലപ്പുറം നാഷ്ണൽ ഹെൽത്ത് മിഷനിൽ 154 മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർ ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പെരുവള്ളൂർ, മങ്കട, വേങ്ങര, പള്ളിക്കല്‍, മാറാക്കര, വളവന്നു൪, എടപ്പാൾ, മാറഞ്ചേരി, പൂകോട്ടൂർ, വെട്ടം തുടങ്ങിയ ബ്ലോക്കുകളിലേക്കായി കരാർ നിയമനത്തിലൂടെയാണ് ഒഴിവുകളുള്ളത്. താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻതന്നെ അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി
40 വയസ്സ് വരെയാണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത്.
യോഗ്യത
ബി.എസ്. സി നഴ്സിംങ് , കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ ചെയ്തവരാതിരിക്കണം ആയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. GNM , കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റ്. ഒരു വർഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.
ശമ്പളം
20,500 രൂപയാണ് മാസ വരുമാനമായി കണക്കാക്കിയിട്ടുള്ളത്.
അപേക്ഷ
നവംബർ 30 വരെ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.