ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ഇറിഗേഷൻ വകുപ്പിൽ വിവിധ തരം ഒഴിവുകളിലേക്ക് നിയമനം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നവംബർ 27 വരെ അപേക്ഷിക്കാം.



കേരളത്തിലെ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനു കീഴിൽ തൊഴിലവസരം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ( KIIDC) കീഴിൽ സ്റ്റോർ കം സെയിൽ ഇൻചാർജ് & കെമിസ്റ്റ് പോസ്റ്റിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും ഉണ്ടാവുക.

തസ്തിക/ ഒഴിവ്:
കേരള ഇറിഗേഷൻഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനു കീഴിൽ  അരുവിക്കര പ്പാന്റിലേക്ക് സ്റ്റോർ കം സെയിൽ ഇൻചാർജ്, കെമിസ്റ്റ് റിക്രൂട്ട്മെന്റുകൾ.

പ്രായപരിധി :
  • സ്റ്റോർ കം സെയിൽ ഇൻചാർജ് 
45 വയസ്സിൽ താഴെയുള്ളവർക്കാണ് അവസരം( (പ്രായം 01/01/2024 അടിസ്ഥാനമാക്കി കണക്കാക്കും )
  • കെമിസ്റ്റ് 
40 വയസ്സിൽ താഴെയുള്ളവർക്കാണ് അവസരം ( പ്രായം 01/01/2024 അടിസ്ഥാനമാക്കി കണക്കാക്കും) 
 
യോഗ്യത:
  • സ്റ്റോർ കം സെയിൽ ഇൻചാർജ് 
സയൻസ് അല്ലെങ്കിൽ കൊമേഴ്സിൽ ഡിഗ്രി. കൂടാതെ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. 
  • കെമിസ്റ്റ്
ബി. എസ്. സി കെമിസ്ട്രി കൂടാതെ ഫുഡ് ഇൻഡസ്ട്രിയിൽ കെമിസ്റ്റ് ആയി ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും.

ശമ്പളം:
  • സ്റ്റോർ കം സെയിൽ ഇൻചാർജ് 
മാസം 22,000 രൂപ വരെ ശമ്പളമായി ലഭിക്കും.
  • കെമിസ്റ്റ് 
മാസം 22,500 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട രീതി: 
ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം വിജ്ഞാപനം പൂർണ്ണമായി വായിച്ച് മനസ്സിലാക്കി അപേക്ഷ നൽകുക. അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബർ 27 ആണ്.


Post a Comment