ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

പത്താം ക്ലാസ്സ് വിജയിച്ചവരാണോ! കേരള ടൂറിസ്സം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ തൊഴിലവസരം ; ഡിസംബർ 4 വരെ

 

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  വഴി സ്റ്റോർ കീപ്പർ തസ്തികയിലേക്കായി കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ ഉള്ള ഒരു ഒഴിവിലേക്കായി സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ:377/2024) തസ്തികയിലേക്കാണ് അവസരമുള്ളത്. 

യോഗ്യത
മുകളിൽ തന്നിരിക്കുന്ന പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ്സ് വിജയിച്ചവർക്ക് സാധ്യമാണ്.

പ്രായപരിധി
18-36 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.  പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.

ശമ്പളം
19,000 രൂപ മുതൽ 43,800 രൂപ വരെയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക.

അപേക്ഷ
ഔദ്യോഗിക വെബ്സൈറ്റ് ആയ www. Keralapsc.gov.in സന്ദർശിച്ചതിനു ശേഷം ഹോം പേജിൽ നിന്നും റിക്രൂട്ട്മെന്റ് സെലക്ഷൻ തിരഞ്ഞെടുത്ത് ശേഷം നിശ്ചിതമായ ഫീസ് അടക്കേണ്ടതായിട്ടുണ്ടെങ്കിൽ അത് അടച്ചതിനുശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട്‌ എടുത്ത് സൂക്ഷിക്കേണ്ടതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ഡിസംബർ 4 നു മുമ്പെ അപേക്ഷിക്കേണ്ടതാണ്.

Post a Comment