സംസ്ഥാന/ ജില്ലാ കുടുംബ്രശീ മിഷനുകളിൽ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ (അഗ്രി), എന്നിങ്ങനെയുള്ള ഒഴിവുകളിലേക്കായാണ് നിയമനം നടത്തുന്നത്. താത്ക്കാലിക നിയമനത്തിലൂടെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ജോലിക്കാരെ നിയമിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബര്‍ 6നു മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യോഗ്യത
ബി.എസ്. സി (അഗ്രികൾച്ചർ)/ ബി. ടെക് (അഗ്രികൾച്ചർ). കൂടാതെ സർക്കാർ, അർധ സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങള്‍, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ, പ്രോജക്ടുകൾ എന്നിവയിൽ കാർഷിക മേഖലയിലോ കുടുംബ്രശി മിഷനിലോ 3-5 വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ആവശ്യമായി കണക്കാക്കിയിരിക്കുന്നത്.
പ്രായപരിധി
40 വയസ് കവിയാൻ പാടുള്ളതല്ല. പ്രായം 2024 ഒക്ടോബർ 31 അടിസ്ഥാനത്തിലായിരിക്കും കണക്കാക്കുന്നത്.
ശമ്പളം
30,000 രൂപ പ്രതിമാസ ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
സർക്കാർ സി. എം.ഡി ( സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ്) മുഖേന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ ഫീസായ 500 രൂപ അടക്കേണ്ടതാണ്. അപേക്ഷിക്കുന്നതിനായി ഡിസംബർ 6 ന് വൈകീട്ട് 5 മണിവരെ അവസരമുണ്ടായിരിക്കും. സംശയങ്ങൾക്കായി താഴെയുള്ള വിജ്ഞാപനം സന്ദർശിക്കൂ.