കേരള സർക്കാർ വാട്ടർ അതോറിറ്റിയുടെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കേരള വാട്ടര്‍ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികൾ നിന്നും കേരള പബ്ലിക്ക് കമ്മീഷൻ വഴി നിയമനം നടത്തുന്നു. മൊത്തം 2 ഒഴിവുകളിലേക്കായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പ്രായപരിധി
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി (പിന്നോക്ക സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമപരമായ ഇളവുകള്‍ ഉണ്ടായിരിക്കും)
യോഗ്യത
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ (സി. എ) അസോസിയേറ്റ് അംഗം.
- അസോസ്സിയേറ്റ് മെമ്പർഷിപ്പ് ഓഫ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് വർക്ക്സ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ.
- ഡിപ്ലോമ/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷന്‍/ ടാലി ഫ്രം എനി ഓഫ് ദി ഇൻസ്റ്റിറ്റ്യൂഷൻസ് അപ്രൂവ്ഡ് ബൈ ഗവൺമെന്റ് ഇക്ക്യുവാലന്റ് സർട്ടിഫിക്കറ്റ് അപ്രൂവ്ഡ് ബൈ ദി ഡിറക്ടർ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ.
ശമ്പളം
83,000 മുതൽ 1,37,700 രൂപ വരെ.
അപേക്ഷിക്കേണ്ട രീതി
കേരള പി. എ. സി വൺ ടൈം പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2024 ഡിസംബർ 4 വരെയാണ് അവസാന തീയ്യതി.