തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ക്ഷീര വികസന വകുപ്പിന്റെ സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളിൽ അനലിസ്റ്റുമാരുടെ കരാർ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
- (കെമിസ്ട്രി അനലിസ്റ്റ്)
എം. ടെക് ( ഡയറി കെമിസ്ട്രി), ബി. ടെക് ( ഡയറി ടെക്നോളജി) യും പ്രവർത്തി പരിചയവും അനിവാര്യമാണ്.
- (മൈക്രോ ബയോളജി അനലിസ്റ്റ്)
എം. ടെക് ( ഡയറി മൈക്രോ ബയോളജി), എം. എസ്. സി ( ജനറൽ മൈക്രോ ബയോളജി) യും പ്രവർത്തി പരിചയവും അനിവാര്യമാണ്.
പ്രായപരിധി
18-40 വയസ്സ് വരെ ആണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത്.
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കാൻ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ 27നു വൈകുന്നേരം 5 മണിക്ക് മുൻപായി ജോയിന്റ് ഡയറക്ടര്‍ , സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്ക്: www.dairydevelopment.Kerala.gov.in, 0471 2440074/ 0471 244 0853