കേരള സർക്കാരിന്റെ കീഴിൽ വാട്ടർ അതോറിറ്റിയിൽ ജോലി നേടാൻ സുവർണ്ണാവസരം. കേരള വാട്ടർ അതോറിറ്റി ഇപ്പോൾ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി ഉദ്യോഗാർഥികളിൽ നിന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വഴി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ പോസ്റ്റുകളില്ലായി മൊത്തം 2 ഒഴിവുകളാണുള്ളത്
പ്രായപരിധി:
18 വയസ്സ് മുതൽ 36 വയസ്സ് വരെ ( പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ് )
ശമ്പളം:
83,000 - 1,37,700 രൂപ
യോഗ്യത:
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ (സിഎ) അസോസിയേറ്റ് അംഗം.
Associate Membership of the Institute of cost and works Accountants of india
- Diploma/ post Graduate Diploma in computer Application/ Tally From any of the Institutions approved by Government or Equivalent Certificate approved by the Director of Technical Education.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി കേരള പി. എസ്. സിയുടെ വൺ ടൈം പ്രൊഫൈൽ വഴി 2024 ഒക്ടോബർ 30 മുതൽ 2024 ഡിസംബർ 4 വരെ അപേക്ഷിക്കാം.