ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ ജോലി നേടാൻ സുവർണ്ണവസരം. ആകെ ഉള്ള ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ജോലി ലഭിച്ചാൽ ഉദ്യോഗാർത്ഥികളെ ബെംഗളൂരു, ഭോപ്പാൽ,ജയ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത റീജിയണുകളെവിടെയെങ്കിലും ആയിരിക്കും നിയമിക്കുന്നത്. ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യയിൽ കൺസൾട്ടന്റ് റിക്രൂട്ട്മെന്റ്
പ്രായപരിധി: 32 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്.
ശമ്പളം: തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ശമ്പളമായി 65,000 രൂപയും ട്രാൻസ്പോർട്ട് അലവൻസായി പ്രതിമാസം 7200 രൂപയും ലഭിക്കും.
നിയമനം: ഒരു വർഷത്തേക്കാണ് നിയമനം. അതോറിറ്റിയുടെ ആവശ്യങ്ങളും ഉദ്യോഗാർത്ഥികളുടെ പ്രകടനവും അനുസരിച്ച് നിയമന കാലാവധി ഇനിയും നീട്ടാവുന്നതാണ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: ടെക്നോളജി/ബാച്ചിലേഴ്സ് ഓഫ് എഞ്ചിനിയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്ട്രോണിക്ക്സ് / കമ്മ്യൂണിക്കേഷൻസ്/ടെലി കമ്മ്യൂണിക്കേഷൻസ് / കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഡാറ്റ സയൻസ്/ എന്നിവയിൽ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. മുകളിൽ കൊടുത്തിരിക്കുന്ന സ്ട്രീമുകളിൽ എം.ഇ/ എം ടെക് ഉണ്ടായിരിക്കുന്നത് അഭികാമ്യം.
പ്രവർത്തി പരിചയം: ഉദ്യോഗാർത്ഥികൾക്ക് ഉചിതമായ മേഖലയിൽ 3വർഷം വരെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ട്രായിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. എല്ലാ അനുബന്ധ രേഖകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത തീയ്യതിക്കു ശേഷം ലഭിക്കുന്നതോ അപൂർണമോ ആയ അപേക്ഷകൾ അതോറിറ്റി പരിഗണിക്കുന്നതല്ല.
അപേക്ഷ:ഉദ്യോഗാർത്ഥികൾക്ക് ട്രായിയുടെ വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം. ജനന തീയതി കാണിക്കുന്ന രേഖ (ആധാർ കാർഡ്, എസ്. എസ്. എൽ. സി ബുക്ക്) വിദ്യാഭാസ യോഗ്യത കാണിക്കുന്ന രേഖ (എസ്. എസ്. എൽ. സി മുതൽ അവസാന വർഷ ബിരുദം മാർക്ക് അടങ്ങിയ ഷീറ്റ് നിർബന്ധം) പ്രവർത്തി പരിചയം കാണിക്കുന്ന രേഖകൾ എന്നിവയാണ് അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യേണ്ടത്.