ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

വിവിധ എയർപോർട്ടുകളിൽ സെക്യൂരിറ്റി സ്ക്രീനർ ഒഴിവുകൾ

  

എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എ. എ.ഐ കാർഗോ ലോജിസ്റ്റിക് ആന്റ് അലൈഡ് സർവ്വീസസിൽ സെക്യൂരിറ്റി സ്ക്രീനറുകളുടെ 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനത്തിലൂടെ ഗോവ, ലെ, പോർട്ട് ബ്ലെയർ,  സൂറത്ത്, വിജയവാഡ എന്ന എയർപോർട്ട്കളിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന വിശദ വിവരങ്ങൾ വായിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

ശമ്പളം 

15000 രൂപയാണ് സ്റ്റൈപ്പെൻഡ്. വിജകരമായി പരിശീലനം പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  30,000- 34,000 രൂപ വരെ ശമ്പളമായി ലഭിക്കുന്നതാണ്. 

യോഗ്യത

60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഭാഷകളിലുള്ള പരിജ്ഞാനവും ആവശ്യമാണ്.

പ്രായപരിധി 

27 വയസ്സ് കവിയാൻ പാടുള്ളതല്ല( സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്) 

ഫീസ്

100 രൂപ ഫീസോടുകൂടി വനിതകൾക്ക്,എസ്.സി, എസ്.ടി, ഇ. ഡബ്ല്യൂ. എസ് വിഭാഗകാർക്ക് അപേക്ഷിക്കാവുന്നതാണ്. മറ്റുള്ളവർക്ക് 750 രൂപ അപേക്ഷാ ഫീസായി അടക്കേണ്ടതാണ്.

അപേക്ഷ

ഡിസംബർ 10 വൈകീട്ട് 5 മണിവരെ( അവസാന തീയ്യതി) ഓൺലൈനായി താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. 
വിശദവിവരങ്ങൾക്ക്: www.aaiclas.aero എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment