ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾ. വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നവംബർ 16ന് രാവിലെ 10.30 മുതൽ ജോബ് ഡ്രൈവ് നടക്കുന്നു. ഗ്ലോ ടച്ച് , നീതി മെഡിക്കൽസ് മുതലായ കമ്പനികളിലേക്കാണ് ഇന്റെർവ്യൂ നടത്തുന്നത്. വിശദ വിവരങ്ങൾ ചുവടെ.
തസ്തികകൾ
അക്കൗണ്ടന്റ്, ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് ട്രെയിനി, വെബ്സൈറ്റ് ട്രെബിൾ ഷൂട്ടർ
പ്രായപരിധി
18-35 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
എസ്. എസ്. എൽ.സി മുതൽ ബി.ഇ, ബി.ടെക്ക്, ബി. സി.എ, എം.സി എ, ബി.എസ്. സി, എം. എസ്.സി, ബി.കോം ( കോർപ്പറേഷൻ). ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കാണ് അവസരം. രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10 ന് സർട്ടിഫിക്കറ്റുകൾ, ആധാർകാർഡ് പകർപ്പുകൾ സഹിതം രജിസ്ട്രേഷന് എത്തേണ്ടതാണ്. രജിസ്ട്രേഷന് ആജീവനാന്ത കാലാവധി ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം: കാസർകോട്
ഫോൺ: 9207155700