കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ വിവിധ ബ്ലോക്കുകളില്ലായി ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിലേക്കായി ഒരു വർഷ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 23 ൽ കൂടുതൽ ഒഴിവുകളിലേക്കായി റിക്രൂട്ട്മെന്റ് നടക്കുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഉടൻ അപേക്ഷിക്കാവുന്നതാണ്.
- ബ്ലോക്ക് കോഡിനേറ്റർ (ഫാം ലൈവ് ലി ഹുഡ്) 6 ഒഴിവുകൾ
യോഗ്യത
വി. എച്ച്. എസ്. സി ( അഗ്രി/ ലൈവ് സ്റ്റോക്ക്) കൂടുംബ്രശീ അംഗം/ കുടുംബാംഗം/ ഓക്സിലറി അംഗം എന്നിവയായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.
പ്രായപരിധി
35 വയസ്സ് കവിയാൻ പാടുള്ളതല്ല ( 30/06/2024 ന്)
ശമ്പളം
20,000 രൂപയാണ് മാസ ശമ്പളമായി ലഭിക്കുന്നത്.
- ബ്ലോക്ക് കോഡിനേറ്റർ (എം.ഐ.എസ്)
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം ( എം.എസ്, വേഡ്, എക്സൽ) വനിതകൾ മാത്രം കൂടുംബ്രശീ അംഗം, കുടുംബാംഗം, ഓക്സിലറി അംഗം.
പ്രായപരിധി
35 വയസ്സ് കവിയാൻ പാടുള്ളതല്ല. (30/06/2024 ന്)
ശമ്പളം
15,000 രൂപയാണ് മാസ ശമ്പളമായി ലഭിക്കുന്നത്.
- ബ്ലോക്ക് കോഡിനേറ്റർ ( നോൺ ഫാം എൽ. എച്ച്, എസ്. ഐ. എസ്.ഡി, ഡി.ഡി.യു.ജി.കെ.വൈ) 6 ഒഴിവുകൾ
യോഗ്യത
ബിരുദാനന്തര ബിരുദം, കൂടുംബ്രശീ അംഗം, കുടുംബാംഗം, ഓക്സിലറി അംഗം എന്നിവയായിരിക്കണം
പ്രായപരിധി
35 വയസ്സ് കവിയാൻ പാടുള്ളതല്ല. (30/06/2024 ന്)
ശമ്പളം
15,000 രൂപയാണ് മാസ ശമ്പളമായി ലഭിക്കുന്നത്.
- ബ്ലോക്ക് കോഡിനേറ്റർ ( ഐ.ബി.സി. ബി, എഫ്.ഐ., എം.ഐ.എസ്)
യോഗ്യത
ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. (എംഎസ്, വേഡ്, എക്സൽ) കൂടുംബ്രശീ അംഗം, കുടുംബാംഗം, ഓക്സിലറി അംഗം എന്നിവയായിരിക്കണം .
പ്രായപരിധി
35 വയസ്സ് കവിയാൻ പാടുള്ളതല്ല. (30/06/2024 ന്).
ശമ്പളം
15,000 രൂപയാണ് മാസ ശമ്പളമായി ലഭിക്കുന്നത്.
അപേക്ഷ
ജില്ലാ മിഷൻ കോഡിനേറ്റർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയ്യതിയായ ഡിസംബർ 20ന് മുമ്പെ അപേക്ഷിക്കാം.
വെബ്സൈറ്റ്: www.kudumbashree.org