കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡിൽ വർക്ക്മെൻ കാറ്റഗറികളിൽ 224 ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. ഐ. ടി. ഐ യോഗ്യതയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ജോലിക്കാരെ നിയമിക്കുന്നത്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഫാബ്രിക്കേഷൻ അസിസ്റ്റന്റ്
( ഷീറ്റ് മെറ്റൽ വർക്കർ 42 ഒഴിവുകൾ, വെൽഡർ ഒഴിവുകൾ)
യോഗ്യത
പത്താം ക്ലാസ്സ് വിജയിച്ചവരായിരിക്കണം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ - എൻ.ടി.സി , മൂന്നു വർഷ പ്രവർത്തി പരിചയവും/പരിശീലനവും.
ഔട്ട് ഫിറ്റ് അസിസ്റ്റന്റ്
( ഇൻസ്ട്രുമെന്റ് മെക്കാനിക്ക് 38 ഒഴിവ്, ഇലക്ട്രീഷ്യൻ 36 ഒഴിവ്, ഇലക്ട്രോണിക്ക് മെക്കാനിക്ക് 32 ഒഴിവ്, പ്ലബർ 20 ഒഴിവ്, പെയിന്റ൪ 17 ഒഴിവ്, മെഷിനിസ്റ്റ് 13 ഒഴിവ്, മെക്കാനിക്ക് ഡീസൽ 11 ഒഴിവ്, ഷിപ്റൈറ്റ് വുഡ് 7 ഒഴിവ്, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ 5 ഒഴിവ്, ഫിറ്റർ 1 ഒഴിവ് )
യോഗ്യത
പത്താം ക്ലാസ്സ് വിജയിച്ചവരായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ - എൻ.ടി.സി , മൂന്നു വർഷ പ്രവർത്തി പരിചയവും/പരിശീലനവും.
പ്രായം, ശമ്പളം, തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾക്കായി www.cochinshipyard.in ൽ ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും.