ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ തൊഴിലവസരം; ഡിസംബർ 26 വരെ അപേക്ഷിക്കാം

 

ക്ഷീര വികസന വകുപ്പിന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്ന കോട്ടയം ക്ഷീര കര്‍ഷക ക്ഷേമനിധി ഓഫീസിലേക്ക് ക്ഷീര ജാലകം സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് ഫീൽഡ് തലത്തിൽ ക്ഷീര കർഷകരെയും ക്ഷീര സംഘങ്ങളെയും സഹായിക്കുന്നതിനും ഓൺലൈൻ ജോലികൾ ചെയ്യുന്നതിനുമായി ക്ഷീര ജാലക പ്രൊമോട്ടർ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. 

യോഗ്യത

ഹയർസെക്കണ്ടറി/ ഡിപ്ലോമ,സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം.

പ്രായപരിധി

18-40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 

അപേക്ഷ

യോഗ്യതയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ് എന്ന രേഖകളുടെയൊക്കെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ തപാലായോ അയക്കാവുന്നതാണ്. 2024 ഡിസംബർ 26 വരെ അപേക്ഷിക്കാവുന്നതാണ്.
വിലാസം: ജില്ല നോഡൽ ഓഫീസർ, ക്ഷീര കർഷക ക്ഷേമനിധി ബോര്‍ഡ്, ക്ഷീര വികസന വകുപ്പ്, ഈരയിൽകടവ്, കോട്ടയം, പിൻ: 686001 എന്ന വിലാസത്തിൽ അയക്കുക. ഇന്റർവ്യൂവിന് അർഹരായവർ ഡിസംബർ 30ന് രാവിലെ 10.30ന് കോട്ടയം ക്ഷീര കർഷക ക്ഷേമനിധി ജില്ലാ നോഡൽ ഓഫീസറുടെ കാര്യാലയത്തില്‍ എത്തിച്ചേരേണ്ടതാണ്. 
ഫോൺ: 0481- 2303514 

Post a Comment