കൊച്ചിൻ പോർട്ടിൽ ജോലി നോകുന്നവർക്ക് സുവർണണ്ണാവസരം. പബ്ലിക്ക് റിലേഷൻസ് കൺസൾട്ടന്റ്, ലീഗൽ അസോസിയേറ്റ് എന്നീ ഒഴിവുകളിലേക്കായാണ് നിയമനം നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
1) പബ്ലിക്ക് റിലേഷൻസ് കൺസൾട്ടന്റ്
യോഗ്യത
പബ്ലിക്ക് റിലേഷൻസ്, ജേർണലിസം, മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ മാനേജ്മെന്റ്, അഡ്വർടൈസിംങ്, അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദം. ഈ മേഖലകളിലെ ഡിപ്ലോമ/ പി.ജി ഡിപ്ലോമ/ പി.ജി ബിരുദം എന്നിവയും പരിഗണിക്കും. 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം.
പ്രായപരിധി
40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
60,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
2) ലീഗൽ അസോസിയേറ്റ്
യോഗ്യത
നിയമത്തിൽ ബിരുദം ഉണ്ടായിരിക്കണം, 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം ആണ്.
പ്രായപരിധി
35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
50,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവസാന തീയ്യതി ആയ 2024 ഡിസംബർ 27 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.
വെബ്സൈറ്റ്: www.Cochinport.gov.in