ഗുരുവായൂർ ദേവസ്വം ബോര്‍ഡിലേക്ക് ഒഴിവുകളുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പശുപാലകൻ( കാവീട് ഗോകുലത്തിൽ) , ഇൻസ്‌ട്രക്ട൪( ചുമർചിത്ര പഠന കേന്ദ്രം) എന്നീ ഒഴിവുകളിലേക്കായാണ് താത്ക്കാലിക നിയമനം നടത്തുന്നത്. യോഗ്യതയുള്ള ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.
- പശുപാലകൻ ( കാവീട് ഗോകുലത്തിൽ) ഒഴിവുകൾ: 4
യോഗ്യത
ഏഴാം ക്ലാസ് ജനിച്ചവരായിരിക്കണം. കൂടാതെ ദേവസ്വത്തിൽ പശുപാലകനായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി
20-36 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്
2.ഇൻസ്‌ട്രക്ട൪( ചുമർചിത്ര പഠന കേന്ദ്രം)
യോഗ്യത
എസ്. എസ്. എൽ. സി പാസ്സായിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്ന് മ്യൂറൽ പെയിന്റിങ്ങ്ൽ ഡിപ്ലോമ നേടിയിരിക്കണം. അഞ്ചു വർഷ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
20-36 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ
യോഗ്യതയുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകർപ്പുകൾ സഹിതം ഇന്റർവ്യൂവിൽ ഹാജരാക്കേണ്ടതാണ്. ഡിസംബർ 6 (1.30pm) നു മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഫോൺ: 0487-2556335