ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കേരള ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ ഡ്രൈവർ ജോലി; ഉടൻ അപേക്ഷിക്കാം

 

കേരള സർക്കാരിന്റെ കീഴിൽ ഫയർ ആന്റ് റെസ്ക്യൂ വകുപ്പിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് ഇപ്പോൾ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ (ട്രെയിനി) ഒഴിവിലേക്ക് നിയമനം നടത്തുന്നു. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 

യോഗ്യത

മിനിമം പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ഡ്രൈവിംഗ് ലൈസൻസ് കൈവശം ഉണ്ടായിരിക്കേണ്ടതാണ്.

പ്രായപരിധി

18-26 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്. 

ശമ്പളം

27,900 രൂപ മുതൽ 63,700 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്. 
 
അപേക്ഷ

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി 2025 ജനുവരി 15 വരെ അപേക്ഷിക്കാവുന്നതാണ്. ഉയർന്ന ശമ്പളത്തോടുക്കൂടി സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്: https://www.keralapsc.gov.in

Post a Comment