ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ജോലി ഒഴിവുകൾ ; രണ്ട് ലക്ഷം രൂപ വരെ ശമ്പളത്തോടെ, ഉടൻ അപേക്ഷിക്കാം

 

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തോടുക്കൂടി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലാണ് (ഐപിബി) തൊഴിലവസരങ്ങൾ വന്നെത്തിയിട്ടുള്ളത്. വിവിധ തസ്തികകളിലായി 68 ഒഴിവുകളിലേക്കായാണ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അസിസ്റ്റന്റ് മാനേജർ (ഐ.ടി) 54 ഒഴിവുകൾ, സൈബർ സെക്യൂരിറ്റി വിദഗ്ദ൯ 7 ഒഴിവുകൾ, മാനേജർ ഐ.ടി പേയ്മെന്റ് സിസ്റ്റം 1 ഒഴിവും, മാനേജർ ഐടി ഇൻഫ്രാസ്ട്രക്ചർ രണ്ടു ഒഴിവുകളും , മാനേജർ ഐടി എന്റർപ്രൈസ് ഡാറ്റ വെയർഹൗസ് ഒരു ഒഴിവ്, സീനിയർ മാനേജർ ഐ.ടി ഇൻഫ്രാസ്ട്രക്ചർ ഒരു ഒഴിവും, സീനിയർ മാനേജർ ഐഡി വെൻഡർ ഒരു ഒഴിവും ആണുള്ളത്. കൂടാതെ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവിലേക്കും വിളിച്ചിട്ടുണ്ട്. മാസം 1.4 ലക്ഷം രൂപ മുതൽ 2.25 ലക്ഷം രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കും. 

യോഗ്യത
ഓരോ തസ്തികകൾക്കും വ്യത്യസ്ഥ യോഗ്യതകളാണ് വേണ്ടത്. കമ്പ്യൂട്ടർ സയൻസിൽ ബി. ടെക്ക് ബിരുദമുള്ളവർക്കും വിവര സാങ്കേതിക മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവരെയുമാണ് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ സമർപ്പിക്കേണ്ടത്. 

അപേക്ഷ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 10 മുതൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഐപിബിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ജനറൽ വിഭാഗത്തിലുള്ളവർ 750 രൂപയും എസ്. സി, എസ്.ടി,  പി.ഡബ്ല്യു.ഡി  വിഭാഗത്തിലുള്ളവർ 150 രൂപയും ആണ് അടക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. 

വെബ്സൈറ്റ്: http://www.ippbonline.com

Post a Comment