ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കേരള പോലീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഉടൻ അപേക്ഷിക്കാം

 

കേരള സർക്കാരിന്റെ കീഴിൽ കേരള പോലീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. കേരള സിവിൽ പോലീസ് വകുപ്പ് ഇപ്പോൾ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഉയർന്ന ശമ്പളത്തോടുക്കൂടി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദം നിർബന്ധമാണ്. കൂടാതെ ഫിസിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

പ്രായപരിധി 

20 വയസ്സ് മുതൽ 31 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്. 

ശമ്പളം

45,600 രൂപ മുതൽ 95,600 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്. 

അപേക്ഷ

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി കേരള പി.എസ്.സി യുടെ വൺ ടൈം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.Keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം അപേക്ഷ നൽകുക. 2025 ജനുവരി 29 വരെ അപേക്ഷിക്കാം. 

Post a Comment