ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

സ്റ്റേറ്റ് ബാങ്കിൽ ക്ലർക്ക് ഒഴിവിലേക്ക് നിയമനം; ഓൺലൈനായി ഉടൻ അപേക്ഷിക്കാം

 

സ്റ്റേറ്റ് ബാങ്കിൽ ക്ലർക്ക് ജോലി ഒഴിവുകളിലേക്ക് നിയമനംനടത്തുന്നു. നിങ്ങളുടെ അടുത്തായി നല്ല ശമ്പളത്തോടെ സ്റ്റേറ്റ് ബാങ്കിൽ ജോലി നേടാനായി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 13735 ക്ലർക്ക് ഒഴിവുകളിലേക്കായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഉടനെ അപേക്ഷിക്കാവുന്നതാണ്. 

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർ ആയിരിക്കണം. അവസാന വർഷ ഉദ്യോഗാർത്ഥികൾക്ക് താത്ക്കാലികമായി അപേക്ഷിക്കാവുന്നതാണ്.

പ്രായപരിധി

28 വയസ്സിൽ കവിയാൻ പാടുള്ളതല്ല. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. 

ശമ്പളം

29,990 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക. 

അപേക്ഷ

അപേക്ഷിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി 750 രൂപ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും വനിതകൾക്കും ഫീസിൽ ഇളവുകൾ നൽകാറുണ്ട് അതിനു അർഹരാണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി 2025 ജനുവരി 7 വരെ ആണ്. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. 

വെബ്സൈറ്റ്: https://www.sbi.co.in/careers


Post a Comment