സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് ആന്റ് സെയിൽസ്) തസ്തികയിൽ 14,959 ഒഴിവുകളിൽ നിയമനം നടത്തുന്നു. നിലവിലെ 13,735 ഒഴിവും ബാക്ലോഗ് വിഭാഗത്തിലെ 1,224 ഒഴിവുമാണ് ഈ വിജ്ഞാപനം വഴി നികത്തുക. ബാക്ലോഗ് ഉൾപ്പെടെ കേരളത്തിൽ 451 ഒഴിവുകളുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമായി അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും, വായിക്കാനും, സംസാരിക്കാനും) ഉണ്ടായിരിക്കണം.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം നിർബന്ധമാണ്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രായപരിധി
20 വയസ്സ് മുതൽ 28 വയസ്സ് വരെ ആണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത്. പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസിക്കാർക്ക്ക മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവുണ്ട്. കൂടാതെ വിമുക്ത ഭടന്മാര്‍ക്കും ഇളവുണ്ട്.
ശമ്പളം
24,080 - 64,450 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 750 രൂപ ഫീസ് (പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്ത ഭടമ്മാർ എന്നിവ൪ക്കു ഒഴികെ) ഓൺലൈനായി അടച്ച് ( ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേന) വെബ്സൈറ്റ് സന്ദർശിച്ച് 2025 ജനുവരി 7 ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കാനായും പരീക്ഷ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും താഴെ കാണുന്ന വെബ്സൈറ്റുകൾ സന്ദർശിക്കാം.
വെബ്സൈറ്റ് : www.bank.sbi