എറണാംകുളം അമ്പല മുകളിലുള്ള ഹിന്ദുസ്ഥാൻ ഓർഗാനിക്ക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ പോസ്റ്റുകളിലെക്കായി കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഫയർ ആന്റ് സേഫ്റ്റി ഓഫീസർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ജൂനിയർ റിഗർ, ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ (വെൽഡർ), ജൂനിയർ ടെക്നീഷ്യൻ (യൂട്ടിലിറ്റീസ്), ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ (മെക്കാനിക്കൽ), ജൂനിയർ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ, ജൂനിയർ ഓപ്പറേറ്റർ, ജൂനിയർ സ്റ്റോർ കീപ്പർ, ജൂനിയർ ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കാണ് നിയമനം.
യോഗ്യത
- ഫയർ ആന്റ് സേഫ്റ്റി ഓഫീസർ: ഫയർ എഞ്ചിനീയറിംങ്/ സേഫ്റ്റി ആന്റ് ഫയർ എഞ്ചിനിയറിങ്ങിൽ ബിരുദം.
2. ഇലക്ട്രിക്കൽ എഞ്ചിനീയർ: ഇലക്ട്രിക്കല്‍ എഞ്ചിനീയർ ബിരുദം.
3. ജൂനിയർ റിഗർ: പത്താംക്ലാസ്സ് പാസ്സായാൽ മതി.
4. ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ ( വെൽഡർ): ഐ. ടി. ഐ വെൽഡർ സർട്ടിഫിക്കറ്റ്.
5. ജൂനിയർ ടെക്നീഷ്യന്( യൂട്ടിലിറ്റീസ്): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡ്ന്റ് സർട്ടിഫിക്കറ്റ്.
6. ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ ( മെക്കാനിക്കൽ): ഐ.ടി.ഐ ഫിറ്റർ
7. ജൂനിയർ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ : പത്താംക്ലാസ്സ് പാസ്സായാൽ മതി. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്, ഫയർ ഫൈറ്റിങ് സർട്ടിഫിക്കറ്റ്.
8. ജൂനിയർ ഓപ്പറേറ്റർ ( പ്രോസസ്): കെമിക്കൽ പെട്രോകെമിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ.
9. ജൂനിയർ സ്റ്റോർ കീപ്പർ : ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ ഇന്‍ കൊമേഴ്സ്യൽ പ്രാക്ടീസ്.
10. ജൂനിയർ ഓഫീസ് അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യൽ പ്രാക്ടീസ്.
ഇതിന്റെയൊക്കെ പുറമെ ആപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം ആണ്. ജൂനിയർ അസിസ്റ്റന്റ് ഒഴികെയുള്ള ഒഴിവുകളിലേക്ക് പുരുഷൻമാർക്ക് മാത്രമെ അപേക്ഷിക്കാൻ അവസരം ഒള്ളൂ.
ശമ്പളം
ഫയർ ആന്റ് സേഫ്റ്റി ഓഫീസർ: 35,000 - 40,000 രൂപയും
ഇലക്ട്രിക്കൽ എഞ്ചിനീയർ: 35,000 - 40,000 രൂപയും.
ജൂനിയർ റിഗർ: 22,000 - 25000 രൂപയും
ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ ( വെൽഡർ): 23,000 - 26,000 രൂപയും
ജൂനിയർ ടെക്നീഷ്യന് ( യൂട്ടിലിറ്റീസ്): 25,000 - 28,000 രൂപ.
ജൂനിയർ അസിസ്റ്റന്റ് ടെക്നീഷ്യൻ ( മെക്കാനിക്കൽ): 23,000 - 26000 രൂപ.
ജൂനിയർ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ: 23,000 - 26000 രൂപ.
ജൂനിയർ ഓപ്പറേറ്റർ: 25,000 - 28,000 രൂപ.
ജൂനിയർ സ്റ്റോർ കീപ്പർ: 25,000 - 28,000 രൂപയും
ജൂനിയർ ഓഫീസ് അസിസ്റ്റന്റ്: 251000-28,000/- രൂപ
അപേക്ഷ
ഹിന്ദുസ്ഥാൻ ഓർഗാനിക്ക് കെമിക്കൽസ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് മുകളിൽ കൊടുത്തിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.