കേരള സർക്കാരിനു കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. വനിത വികസന കോർപ്പറേഷനിലേക്ക് വാർഡൻ, അസിസ്റ്റന്റ് വാർഡൻ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. വാർഡൻ, അസിസ്റ്റന്റ് വാർഡൻ ആകെ ഉള്ള പത്തു ഒഴിവിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വാർഡൻ (പത്തനംതിട്ട 01, മലപ്പുറം 02, കോഴിക്കോട് 01, കാസർഗോഡ് 01) ഒഴിവുകൾ ആണുള്ളത്. അസിസ്റ്റന്റ് വാർഡൻ ( തിരുവനന്തപുരം, എറണാംകുളം, കോഴിക്കോട്, കാസർഗോഡ്) ജില്ലകളിലായി ഓരോ ഒഴിവുകളുമാണുള്ളത്.
യോഗ്യത
വാർഡൻ: എസ്. എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം പാസ്സായവർ ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ ആയിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ വാർഡൻ ആയി ജോലി ചെയ്ത മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് വാർഡൻ: എസ്. എസ്. എൽ.സി അല്ലെങ്കിൽ തത്തുല്യം പാസ്സായവർ ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തിലെ വാർഡൻ ആയി നിന്നിട്ടുള്ള ആറു മാസത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി
25 വയസ്സ് മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
ശമ്പളം
വാർഡൻ തസ്തികയിൽ ജോലി നേടുന്നവർക്ക് പ്രതിമാസം 20,000 രൂപയും. അസിസ്റ്റന്റ് വാർഡൻ തസ്തികയിൽ ജോലി നേടുന്നവർക്ക് പ്രതിമാസം 15,000 രൂപയും ആണ് ലഭിക്കുക.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി 2025 ജനുവരി 10 നു മുമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ/ വിജ്ഞാപനം: Click Here