യോഗ്യത
വെൽഡിങ് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നിർബന്ധമാണ്. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ വഴി നടത്തുന്ന ഒരു പ്രായോഗിക പരീക്ഷയിൽ സ്ഥാനാർത്ഥിയുടെ പ്രാവീണ്യം വിലയിരുത്തപ്പെടും.
പ്രായപരിധി
18 വയസ്സ് മുതൽ 36 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02/01/1988 നും 01/01/2006 നും ഇടയിൽ ജനിച്ചവരായിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,100 രൂപ മുതൽ 57,900 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി. എസ്. സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കിയതിനു ശേഷം അപേക്ഷ നൽകാം.