കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഈ അവസരം ഉപയോഗപ്പെടുത്താം. ഗവൺമെന്റ് സെക്രട്ടറിയേറ്റ്/ കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാംകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലൻസ് ര ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസിലേക്ക് ഇപ്പോൾ അസിസ്റ്റന്റ് ഓഡിറ്റർ ഒഴിവിലേക്കായി നിയമനം നടത്തുന്നു.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർ ആയിരിക്കണം.
പ്രായപരിധി
18 വയസ്സ് മുതൽ 36 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 02/01/1988 നും 01/01/2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
39,300 രൂപ മുതൽ 83,000 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി കേരള പി. എസ്. സിയുടെ വൺ ടൈം പ്രൊഫൈൽ വഴി 2025 ജനുവരി 29 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ സമർപ്പിക്കാനുമായി താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്: https://www.keralapsc.gov.i n