കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.പോലീസ് ( ഇന്ത്യ റിസർവ് ബറ്റാലിയന്‍ റെഗുലർ വിംഗ്) ഇപ്പോൾ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
യോഗ്യത
എസ്.എസ്. എൽസി അല്ലെങ്കിൽ തത്തുല്യം പാസ്സായവർ ആയിരിക്കണം. കൂടാതെ ശാരീരിക ക്ഷമതയുള്ളവർ ആയിരിക്കണം.
പ്രായപരിധി
18 വയസ്സ് മുതൽ 26 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
31,100 രൂപ മുതൽ 66,800 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി കേരള പി. എസ്. സിയുടെ വൺ ടൈം പ്രൊഫൈല്‍ വഴി 2025 ജനുവരി 29 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ വഴി രജിസ്ട്രേഷൻ ചെയ്തതിനു ശേഷമാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായും അപേക്ഷ സമർപ്പിക്കാനായും താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വെബ്സൈറ്റ്: https://www.keralapsc.gov.in