കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ: 527/2024) തസ്തികയിലേക്കാണ് അവസരമുള്ളത്. പ്രതീക്ഷിത ഒഴിവുകളിലേക്കായി കേരളത്തിൽ ഉടനീളം നിയമനം നടക്കുന്നു.
യോഗ്യത
എസ്. എസ്. എൽ.സി അല്ലെങ്കിൽ തത്തുല്യം പാസ്സായവർ ആയിരിക്കണം.
പ്രായപരിധി
18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 02/01/1988 നും 01/01/2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
ജോലി ലഭിച്ചവർക്ക് 23,000 രൂപ മുതൽ 50,200 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വഴി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഓൺലൈനായി 2025 ജനുവരി 29 നു മുമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനു മുമ്പ് നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.