കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ (റിക്രൂട്ട് നമ്പർ: 7/2025) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നേരിട്ടുള്ള നിയമനത്തിലൂടെ ആയിരിക്കും ജോലിയിൽ പ്രവേശിക്കുക. ആകെ ഉള്ള നാല് ഒഴിവുകളിലേക്കായാണ് നിയമനം നടത്തുന്നത്.
യോഗ്യത
കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച സോഷ്യൽ വർക്കിലെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. കൂടാതെ കൗൺസിലിംങ്ങിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
പ്രായപരിധി
18 വയസ്സിനും 36 വയസ്സിനും (രണ്ടു തീയ്യതികളും ഉൾപ്പെടെ) 1989 നും 01/01/2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
55,200 രൂപ മുതൽ 1 1,53,00 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 15 മുതൽ ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉണ്ടായിരിക്കുക. അപേക്ഷ ഫീസായി 500 രൂപ (എസ്.സി, എസ്ടി / തൊഴിൽ രഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് അടക്കേണ്ടതില്ല) അടച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
ഓഫ് ലൈനായി ഫെബ്രുവരി 11 മുതൽ 19 വരെ ഫീസ് അടക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വെബ്സൈറ്റ്: hckrecruitment.keralacourts.in