ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിൽ തൊടുപുഴ ന്യൂമാന്‍ കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. തൊഴിൽ മേള വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കായി 2449 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത്. ഫെബ്രുവരി 15 നാണ് മെഗാ തൊഴിൽമേള നടക്കുക.
പ്രായപരിധി
18 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് തൊഴിൽമേള വഴി ജോലി നേടാം. 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് കൃത്യമായി വായിച്ച് മനസ്സിലാക്കിയിരിക്കണം.
യോഗ്യത
പത്താം ക്ലാസ് മുതൽ പിജി, ബിരുദം, ഡിപ്ലോമ, ഐടിഐ തുടങ്ങിയ നിരവധി യോഗ്യതയുള്ളവർക്ക് അവസരങ്ങളുണ്ട്. ഓരോ തസ്തികയിലേക്കും പ്രത്യേകം യോഗ്യതകളാണ് ഉണ്ടാവുക.
ഒഴിവുകൾ
കേരളത്തിലെ ഏകദേശം 30 ൽ കൂടുതൽ കമ്പനികൾ തൊഴിൽ മേളയില്‍ പങ്കെടുക്കും. MBA, D.pharm, ഫാർമസി, BAMS, പഞ്ച കർമ്മ കോഴ്സ്, അക്കൗണ്ടന്റ്, ഡ്രൈവർ, കസ്റ്റമർ സർവീസ്, സെയിൽസ്മാൻ, ഫീൽഡ് എക്സിക്യൂട്ടീവ്, മാനേജർ, ഓഫീസ് അസിസ്റ്റന്റ്, റിലേഷൻഷിപ്പ് ഓഫീസർ, ട്രെയിനർ, ആയുർവേദ ഡോക്ടർ, ബ്രാഞ്ച് മാനേജർ, ടെലികോളർ തുടങ്ങിയ നിരവധി തസ്തികകളിലേക്ക് നിയമനം നടക്കുന്നുണ്ട്.
ഫെബ്രുവരി 15 ന് രാവിലെ 9.30 മുതൽ മേള ആരംഭിക്കും. ഇടുക്കിയിലെ തൊടുപുഴ ന്യൂമാന്‍സ് കോളേജിലാണ് മേള നടക്കുന്നത്. താൽപര്യമുള്ളവർ വിശദമായ സിവി അടക്കം രാവിലെ 9.30 ന് മുൻപായി സി.വി നടക്കുന്ന സ്ഥലത്ത് എത്തണം.
രജിസ്ട്രേഷൻ ലിങ്ക് - CLICK HERE
വിജ്ഞാപനം - CLICK HERE