ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ തൊഴിലവസരങ്ങൾ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക്ക് ബ്രാഞ്ച്) തസ്തികകളിലേക്കായി 300 ഒഴിവുകളിലേക്കായാണ് നിയമനം നടത്തുന്നത്. 2025 ബാച്ചിൽ പുരുഷന്മാർക്കായാണ് അവസരം എത്തിയിട്ടുള്ളത്. താത്പര്യമുള്ളവർക്ക് ഉടൻ അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
നാവിക് (ജനറൽ ഡ്യൂട്ടി)
ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും പ്ലസ്ടു വിജയിച്ചവരായിരിക്കണം. പ്ലസ്ടുവിന് മാത്സ് , ഫിസിക്ക്സ് എന്നീ വിഷയങ്ങൾ പഠിച്ചവർ ആയിരിക്കണം.
നാവിക് ( ഡൊമസ്റ്റിക്ക് ബ്രാഞ്ച്)
കേന്ദ്ര/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താംക്ലാസ്സ് പാസ്സായവരവായിരിക്കണം.
പ്രായപരിധി
18 വയസ്സ് മുതൽ 22 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 2003 സെപ്റ്റംബർ 1 നും 2007 ഓഗസ്റ്റ് 31 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.
ശാരീരിക യോഗ്യത
ഉയരം കുറഞ്ഞത് 157 സെ.മി നിർബന്ധമാണ്. നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും അന്നുപാതികം.
അപേക്ഷ
താത്പരുവം യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ ഫീസായ 300 രുപ ഓൺലൈനായി അടക്കേണ്ടതാണ്. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഫീസിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. 2025 സെപ്റ്റംബർ ഐഎൻ എസ് ചിൽകയിൽ പരിശീലനം തുടങ്ങു ന്നതാണ്. എഴുത്ത് പരീക്ഷയുടെയും, കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയിലൂടെയും ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കൂടാതെ കായിക ക്ഷമത പരിശോധന, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്: https://joinindiancoastguard.cdac.in