തിരുവനന്തപുരം റീജിയണൽ കോ - ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ) പുതിയതായി ഒഴിവ് വന്ന ജൂനിയർ സൂപ്പർവൈസർ (P & I) തസ്തികയിലേക്ക് നിയമനം നടത്തുന്നു. CMD വഴിയാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 ഫെബ്രുവരി 08 മുതൽ ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത
കോ - ഓപ്പറേഷൻ / Bsc (ബാങ്കിങ് & കോ - ഓപ്പറേഷൻ) എന്നിവയിൽ സ്പെഷ്യലൈസേഷനോടെ ഫസ്റ്റ് ക്ലാസ് ബി.കോം ബിരുദം, അല്ലെങ്കില്‍ കേരള കോ - ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന് കീഴിലുള്ള റീജിയണൽ യൂണിയനുകളിൽ ജൂനിയർ സ്സൂപ്പർ വൈസറായി (P & I) കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.
പ്രായപരിധി
40 വയസ്സ്. പ്രായ പരിധിയിൽ SC / ST വിഭാഗക്കാർക്ക് 5 വർഷത്തെയും 0BC / വിമുക്ത ഭടന്മാര്‍ തുടങ്ങിയവർക്ക് 3 വർഷത്തെയും ഇളവുകൾ ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23000/- രൂപ ശമ്പളം ലഭിക്കും.
അപേക്ഷ
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് CMD യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അവസാന തിയതിയായ ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്കായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.