യോഗ്യത
രുചികരമായ ഭക്ഷണങ്ങൾ വലിയ അളവിൽ പാചകം ചെയ്യാൻ കഴിയുന്നവർക്കാണ് അവസരമുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ശക്തമായ നേതൃപാടവവും , ടീം മാനേജ്മെന്റ് കഴിവും വിവിധ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള വൈദഗ്ധ്യവും ഉള്ളവർ ആയിരിക്കണം. ഭക്ഷ്യ സുരക്ഷയെയും ശുചിത്വ മാനദണ്ഡങ്ങളെയും കുറിച്ചുള്ള അറിവുള്ളവർ ആയിരിക്കണം അടുക്കളയുടെ പ്രവർത്തനങ്ങൾ, മെനു രൂപീകരിക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ വഹിക്കേണ്ടി വരും. ഉയർന്ന ഭക്ഷണ നിലവാരവും സുരക്ഷ ചട്ടങ്ങളും പാലിക്കുന്നതു ഉറപ്പാ ക്കുക. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ജീവനക്കാരെ നയിക്കുക. ഇൻവെന്റ്റി, ബജറ്റിംഗ്, ചിലവ് നിയന്ത്രണം എന്നിവ കൈകാര്യം ചെയ്യുകയും വേണം. പാചക കുറിപ്പുകൾ നവീകരിക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ശ്രമിക്കുക. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം നിർബന്ധമായും ഉണ്ടായിരിക്കണം.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് മേൽപ്പറഞ്ഞ കഴിവുകളുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ലുലു ഗ്രൂപ്പിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ വഴി ഓൺലൈനായി നേരിട്ട് സന്ദർശിച്ച ശേഷം അപേക്ഷ സമർപ്പിക്കാം.