ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കേരളത്തിലെ അംഗനവാടികളിൽ തൊഴിലവസരങ്ങൾ; പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് അപേക്ഷിക്കാം



കേരളത്തിലെ വിവിധ ജില്ലകളിലേക്കായി അംഗനവാടികളിലേക്ക് നിയമനം നടത്തുന്നു. വർക്കർ, ഹെൽപ്പർ എന്നീ ഒഴിവുകളിലേക്കായാണ് നിയമനം നടക്കുന്നത്. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് അവസരമുള്ളത്. താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. 

ആലപ്പുഴ

ജില്ലാ കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള ചേർത്തല മുനിസിപ്പാലിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന അംഗ൯വാടിയിലേക്ക് ഹെൽപ്പർ, വർക്കർ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ചേർത്തല മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസമുള്ള വനിതകൾക്ക് ഉടൻ അപേക്ഷിക്കാവുന്നതാണ്. 

യോഗ്യത

വർക്കർ

എസ്. എസ്. എൽ.സി പാസ്സായവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത് . 

ഹെൽപ്പർ
 
എസ്. എസ്. എൽ.സി പാസ്സാകാത്തവരും എഴുത്തും വായനയും
അറിയുന്നവരായിരിക്കുകയും വേണം. 

അപേക്ഷ

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കും മേൽപ്പറഞ്ഞ യോഗ്യതയുള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ജനന തീയ്യതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിര താമസം, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനായുള്ള പകർപ്പുകൾ ഹാജരാക്കണം. അപേക്ഷ ഫോമിന്റെ മാതൃക ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാന്റിനു വടക്കു വശം ഗാന്ധി ബസാർ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസ്, ചേർത്തല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ലഭ്യമാണ്. അവസാന തിയ്യതി ഫെബ്രുവരി 25 വൈകുന്നേരം 4 മണിക്കാണ്.

ഫോൺ: 0478- 2810043

എറണാംകുളം

എറണാംകുളം ജില്ലയിൽ അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള  കാലടി പഞ്ചായത്തിലെ അംഗനവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. കാലടി പഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം

യോഗ്യത

വർക്കർ

എസ്. എസ്. എൽ.സി പാസ്സായവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത് . 

ഹെൽപ്പർ

എസ്. എസ്. എൽ.സി പാസ്സാകാത്തവരും എഴുത്തും വായനയും
അറിയുന്നവരായിരിക്കുകയും വേണം. 

പ്രായപരിധി

18 വയസ്സിനും  46 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. 

അപേക്ഷ

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 25 വൈകീട്ട് അഞ്ചു വരെ അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിൽ ലഭ്യമാണ്.

ഫോൺ: 0484- 2459255




Post a Comment