ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

എയർപോർട്ട് അതോറിറ്റിയിൽ ഒഴിവുകൾ; 20 ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം

 

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിൽ പുതിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പുതിയതായി ഒഴിവ് വന്ന കൺസൽട്ടൻറ് ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 2 വരെ അപേക്ഷിക്കാം. ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്. chqrectt@aai.aero എന്ന മെയിലിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്.

പ്രായപരിധി 

ഈ ഒഴിവിലേക്ക് പരമാവധി 65 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ശമ്പളമായി 75000/- രൂപ ലഭിക്കും.

തിരഞ്ഞെടുപ്പ് 

ഇമെയിൽ വഴി ലഭിച്ച അപേക്ഷയിൽ നിന്ന് യോഗ്യരായ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്‌തു ശേഷം ഇവരെ ഇന്റർവ്യൂവിന് വിളിക്കും. സർട്ടിഫിക്കറ്റും മറ്റു രേഖകളും പരിശോധിച്ച ശേഷം തിരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

അപേക്ഷ 

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെക്കൊടുത്തിട്ടുള്ള ഇമെയിൽ വഴി അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക് എയർപോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

Email : chqrectt@aai.aero

Post a Comment