ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

പോസ്റ്റ് ഓഫീസ് ബാങ്കിൽ തൊഴിലവസരങ്ങൾ; മാസം 30000 രൂപ വരെ ശമ്പളത്തോടെ, ഉടൻ അപേക്ഷിക്കാം

 

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്(ഐപിപിബി) ഇപ്പോൾ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് പോസ്റ്റുകളിൽ മൊത്തം 51 ഒഴിവുകളിലേക്കായി ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.ഉയർന്ന ശമ്പളത്തോടുകൂടി ജോലി നോക്കുന്നവർക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. 

യോഗ്യത 

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർ ആയിരിക്കണം. പ്രവർത്തി പരിജയം നിർബന്ധമില്ല. അപേക്ഷിക്കുന്ന സംസ്ഥാനത്ത നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതായിരിക്കും.

പ്രായപരിധി 

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 21 വയസ്സ് മുതൽ 35 വയസ്സ് വരെ ആണ് പ്രായപരിധിയായി കണക്കാക്കിയിട്ടുള്ളത്. പിന്നോക്ക വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമപരമായി വയസ്സിൽ ഇളവുകൾ നൽകുന്നതാണ്.

ശമ്പളം    

30,000 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുന്നത്.

അപേക്ഷ 

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലെ 51 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്.സംവരണ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് ഫീസിൽ ഇളവുകൾ ലഭിക്കുന്നതാണ്. താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണമായി വായിച്ചു മനസ്സിലാക്കിയതിനു ശേഷം 2025 മാർച്ച് 21 വരെ അപേക്ഷ സമർപ്പിക്കാം. 
Notification Link

Post a Comment