ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ തൊഴിലവസരങ്ങൾ; ആകെ ഉള്ള 38 ഒഴിവുകളിലേക്കായി ഉടൻ അപേക്ഷിക്കാം

 

കേരള സർക്കാരിന് കീഴിൽ ടൂറിസം വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. നിലവിലുള്ള ഒഴിവിലേക്കായി തപാൽ മുഖേനയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കേരള ടൂറിസം വകുപ്പ് ഹൗസ് കീപ്പിംങ് സ്റ്റാഫ്, ഫുഡ് ആൻഡ് ബീവറേജ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസെപ്ഷനിസ്റ്, കിച്ചൻ മേട്ടി എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ ഉള്ള 38 ഒഴിവുകളിലേക്കായി തപാൽ മുഖേന ഉടൻ അപേക്ഷിക്കാം. 

യോഗ്യത 

ഹൗസ് കീപ്പിംങ് സ്റ്റാഫ്

പത്താം ക്ലാസ് പാസ്സായവർ ആയിരിക്കണം. ഹോട്ടൽ ആക്കമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് ജയിച്ചവർ ആയിരിക്കണം. ഒരു വർഷത്തെ ഡിപ്ലോമ , പി.ജി ഡിപ്ലോമ കൂടാതെ 6 മാസത്തെ പ്രവർത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം.

ഫുഡ് ആൻഡ് ബീവറേജ് സ്റ്റാഫ്    

പ്ലസ്‌ടു പാസ്സായവർ ആയിരിക്കണം. ഫുഡ് ആൻഡ് ബീവറേജ് സർവീസിൽ ഒരു വർഷ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് ജയിച്ചവർ ആയിരിക്കണം, ഒരു വർഷ ഡിപ്ലോമ , കൂടാതെ രണ്ടു വർഷത്തെ പ്രവർത്തി പരിചയവും അനിവാര്യമാണ്.

കുക്ക് 

പത്താം ക്ലാസ് പാസ്സായവർ ആയിരിക്കണം. ഫുഡ് പ്രൊഡക്ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സും  അല്ലെങ്കിൽ കുക്കറി, ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ കഴിഞ്ഞവരായിരിക്കണം. കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

അസിസ്റ്റന്റ് കുക്ക് 

പത്താം ക്ലാസ് പാസ്സായവർ ആയിരിക്കണം. ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം. ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ നിർബന്ധമാണ്.

റിസെപ്ഷനിസ്റ് 

പ്ലസ്‌ടു പാസ്സായവർ ആയിരിക്കണം. ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയിച്ചിരിക്കണം കൂടാതെ രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. 

കിച്ചൻ മേട്ടി

പത്താം ക്ലാസ്സ് പാസ്സായവർ ആയിരിക്കണം. ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞിരിക്കണം. കൂടാതെ ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധി 

18 വയസ്സ് മുതൽ 36 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നോക്ക വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സിളവുകൾ ലഭിക്കുന്നതാണ്. 

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 15,000 രൂപ മുതൽ 25,000 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്. 

അപേക്ഷ 

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ആകെ ഉള്ള 38 ഒഴിവുകളിലേക്ക് തപാൽ മുഖേന 2025 ഏപ്രിൽ 3 നു മുമ്പായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണമായി വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കാം. 

നോട്ടിഫിക്കേഷൻ ലിങ്ക്                              

Post a Comment