ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയ്ൽവേയിൽ 835 തൊഴിലവസരങ്ങൾ. ഉടൻ അപേക്ഷിക്കാം

 

റെയ്ൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ഡിവിഷന് കീഴിലാണ് തൊഴിലവവസരം. ബിലാസ്‌പുർ ഡിവിഷനിൽ 835 അപ്രന്റീസ് ഒഴിവുകളിലേക്കായാണ് നിയമനം നടക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 25 വരെ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.ആകെ ഉള്ള 835 ഒഴിവുകളിലേക്കായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. ഫിറ്റർ 208 ഒഴിവുകൾ, ഇലക്ട്രീഷൻ 182, സിഒപിഎ 100, വയർമാൻ 90, പെയ്ന്റർ 45, കാർപെന്റെർ 38, സ്റ്റെനോ-ഇംഗ്ലീഷ് 27, പ്ലംബർ 25, സ്‌റ്റെനോഗ്രാഫർ-ഹിന്ദി 19, വെൽഡർ 19, ഡ്രാഫ്റ്സ്മാൻ സിവിൽ 11, ഡീസൽ മെക്കാനിക് 8, ഇലക്ട്രോണിക് മെക്കാനിക് 5 ,ടര്ണര് 4, മെഷിനിസ്റ് 4, എസ്.എം.ഡബ്ള്യു 4,കെമിക്കൽ ലബോറട്ടറി അസിസ്റ്റന്റ് 4, ഡിജിറ്റൽ ഫോട്ടോഗ്രാഫർ 2 എന്നീ ഒഴിവുകൾ ആണുള്ളത്.

യോഗ്യത 

പത്താംക്ലാസ് പാസ്സായവർ ആയിരിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി. ഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യോഗ്യത പരീക്ഷയിലെ മാർക്കിൻറെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക. 

പ്രായപരിധി 

15 വയസ്സ് മുതൽ 24 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നോക്ക വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സിളവുകൾ ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷ 

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. നാഷണൽ അപ്രെന്റിസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. അപേക്ഷ നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.



    

Post a Comment