ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിന് കീഴിൽ ജോലി നേടാൻ ആഗ്രഹം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഹെൽപ്പർ ഒഴിവിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.കേരള സർക്കാർ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്മെന്റ് ബോർഡ് നേരിട്ട് നടത്തുന്ന റിക്രൂട്മെന്റ് ആണിത്.സ്ഥിര നിയമനത്തിലൂടെ ആകെ ഉള്ള 2 ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടനെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യോഗ്യത
പത്താം ക്ലാസ്സ് പാസായവർ ആയിരിക്കണം. കൂടാതെ ഇലക്ട്രിക്കൽ / വയർമാൻ ട്രേഡിൽ ഐടി.ഐ യോഗ്യതയും ഉണ്ടായിരിക്കണം. പുരുഷ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ അപ്രന്റീസ് ട്രെയിനിങ് പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ ട്രൈനിങ്ങിനു ശേഷമായിരിക്കും സ്ഥിരപ്പെടുത്തുന്നത്.
പ്രായപരിധി
41 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നോക്ക വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സിളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
13,650 രൂപ മുതൽ 22,200 വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസായി 300 രൂപയും എസ്.സി,എസ്.ടി ഉദ്യോഗാർത്ഥികൾക്ക് 75 രൂപയുമാണ് അടക്കേണ്ടത്. കേരള സർക്കാർ പബ്ലിക് എന്റർപ്രൈസസ് റിക്രൂട്മെന്റ് ആൻഡ് സെലക്ഷൻ ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ പൂർണമായി വായിച്ചു മനസ്സിലാക്കി 2025 മാർച്ച് 20 നു മുമ്പായി അപേക്ഷ സമർപ്പിക്കാം.