ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കേരള സർക്കാരിന് കീഴിൽ സിയറ്റിൽ ക്ലാർക്ക് ആവാൻ അവസരം; പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് ഉടൻ അപേക്ഷിക്കാം

 

കേരള സർക്കാരിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനൽ ടെക്നോളജി (സിയറ്റ്) യിൽ തൊഴിൽ നേടാൻ അവസരം. ക്ലാർക്ക് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. സിയറ്റിന്റെ തിരുവനതപുരം ജഗതിയിലുള്ള ഓഫീസിലേക്കാണ് നിയമനം.

യോഗ്യത 

പ്ലസ്‌ടു വിജയിച്ചവർ ആയിരിക്കണം. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമായും അറിഞ്ഞിരിക്കണം. ബി.എഡ്, ഡി.എൽ.എഡ് കഴിഞ്ഞവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. 

അപേക്ഷ   

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബിയോഡേറ്റ, സിർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം 2025 മാർച്ച് 14 നു മുമ്പായി താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്. വിലാസം: ഡയറക്ടർ, എസ്. ഐ. ഇ . ടി, ജഗതി, തൈക്കാട് പി. ഒ, തിരുവനന്തപുരം, 695014 എന്നീ മേൽവിലാസത്തിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

Click Here             

         

Post a Comment