ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക
Posts

മിൽമയിൽ തൊഴിലവസരങ്ങൾ, പരീക്ഷയില്ലാതെ ജോലി നേടാം; ഉടൻ അപേക്ഷിക്കൂ

 

മിൽമയുടെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. മിൽമയുടെ തിരുവനന്തപുരം ഡയറിയിലേക്ക് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു. ആകെ ഉള്ള രണ്ടു ഒഴിവിലേക്കായി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. ഒരു വർഷ കാലാവധിയിൽ താത്ക്കാലിക റിക്രൂട്ട്മെന്റ് ആയിരിക്കും നടക്കുക. ഇത് മൂന്നു വർഷം വരെ നീട്ടാം. ടെക്‌നീഷ്യൻ  ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ), ടെക്‌നീഷ്യൻ ഗ്രേഡ് 2 (ബോയ്‌ലർ) 1 ഒഴിവ് എന്നിങ്ങനെ ആണ് ഒഴിവുകൾ ഉള്ളത്.

യോഗ്യത 

ടെക്‌നിഷ്യൻ ഗ്രേഡ് 2 (ഇലക്ട്രിഷ്യൻ)
ഐ.ടി.ഐ ( ഇലക്ട്രീഷ്യൻ) എൻ.സി.വി.ടി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം കൂടാതെ കേരളം സർക്കാർ അംഗീകൃത വയർമെൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കേണ്ടതാണ്.
ടെക്‌നിഷ്യൻ ഗ്രേഡ് 2 (ബോയ്‌ലർ)
ഐ. ടി. ഐ (ഫിറ്റർ) എൻ.സി.വി.ടി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഡിപ്പാർട്മെന്റ് ഓഫ് ഫാക്ടറീസിന് കീഴിലുള്ള സെക്കന്റ് ക്ലാസ്സ് ബോയ്‌ലർ സർട്ടിഫിക്കറ്റോ , അറ്റെൻഡാന്റ് സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. 1 മുതൽ 2 വര്ഷം വരെ ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

പ്രായപരിധി 

40 വയസ്സ് കവിയാൻ പാടുള്ളതല്ല. പിന്നോക്ക വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സിളവുകൾ ലഭിക്കുന്നതാണ്.

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 24,000 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.

അപേക്ഷ  

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 14 നു നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. തിരുവനന്തപുരം അമ്പലത്തറയിലുള്ള മിൽമ ഡയറിയിൽ വെച്ചായിരിക്കും ഇന്റർവ്യൂ നടക്കുക. ഒറിജിനൽ സർട്ടിഫിക്കറ്റകളും യോഗ്യത, പ്രായം,പ്രവർത്തി പരിജയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പാസ്പോർട് സൈസ് ഫോട്ടോ എന്നിവ കയ്യിൽ ഉണ്ടായിരിക്കണം. മിൽമ ഡയറി ,തിരുവനന്തപുരം, അമ്പലത്തറ. സമയം : രാവിലെ 10 മണിക്ക്(ടെക്‌നിഷ്യൻ ഗ്രേഡ്, ഇലക്ട്രിഷ്യൻ) ടെക്‌നിഷ്യൻ ഗ്രേഡ് (ബോയ്‌ലർ) രാവിലെ 11 മണിക്ക്, മാർച്ച് 14 വെള്ളിയാഴ്ച നടക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന മിൽമയുടെ ഔദ്യോഗിക വിജ്ഞാപനം വായിക്കുക.
വിജ്ഞാപനം 
വെബ്സൈറ്റ്              
                    

Post a Comment