ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

മിൽമയിൽ എം.ഡി നിയമനം നടക്കുന്നു ; ലക്ഷങ്ങൾ ശമ്പളത്തോടുകൂടി, ഉടൻ അപേക്ഷിക്കാം

 

മിൽമയ്ക്ക് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. മിൽമയ്ക്കു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ കോ. ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിലേക്കാണ് അവസരം വന്നിട്ടുള്ളത്. ടിആർസിഎംപിയു പുതുതായി മാനേജിങ് ഡയറക്ടർ തസ്തികയിൽ  റിക്രൂട്മെന്റ് വിളിച്ചിട്ടുണ്ട്.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  അപേക്ഷിക്കാൻ അവസരം.

യോഗ്യത   

ഡയറി ടെക്നോളജി / ഡയറി സയൻസ് ആൻഡ് ടെക്നോളജി/ എഞ്ചിനീറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ വെറ്റിനറി സയൻസിൽ അഞ്ചു വർഷ ഡിഗ്രി അല്ലെങ്കിൽ ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ മെമ്പർഷിപ് ഓർ സിഎ ആൻഡ് എം.ബി.എ/ പി.ജി ഇവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ അംഗീകൃത ഡയറി സ്ഥാപനങ്ങളിൽ 20 വർഷത്തെ എക്സ്പീരിയൻസ് ആണ് വേണ്ടത്. ഇതിൽ ഏതെങ്കിലും വകുപ്പിന്റെ കീഴിൽ 5 വർഷത്തെ ചീഫ് എക്സിക്യൂട്ടീവ് പരിചയവും പരിഗണിക്കപെടുന്നതാണ്.

പ്രായപരിധി 

45 വയസ്സ് മുതൽ 58 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നോക്ക വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സിളവുകൾ ലഭിക്കുന്നതാണ്. 

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 1,23,860 രൂപ മുതൽ 1,99,060 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്. ഇതിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും.

അപേക്ഷ 

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ ഉൾപ്പെടുന്ന വിശദമായ ബയോഡാറ്റ ജോലിക്കായി അയച്ചു അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഏപ്രി 1 നു വൈകീട്ട് 5നു  മുമ്പായി അയക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട ഇ.മെയിൽ വിലാസം: chairmantrcmpultd@gmail.com എന്നാണ്. അപേക്ഷയുടെ സബ്ജക്‌ട് ലൈനിൽ  അപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് മാനേജിങ് ഡയറക്ടർ എന്ന് രേഖപ്പെടുത്തേണ്ടതാണ്. സംശയങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടാം: 9446414418. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 

Post a Comment